Posts

Showing posts from November, 2015

പാടത്തെ പാട്ട്

അത്തിനന്തോം തെയ്തിനന്തോം തകതിമിതാരോ തിതെയ് താതിനന്തിന തെയ് തിനന്തിന തകതിമിതാരോ കൊച്ചുപെണ്ണേ  കളമോഴിയെ പൂങ്കുയിലാളെ  നിന്റെ  ഓണപ്പാട്ടോന്നു കേട്ടുറങ്ങാൻ ഞാൻ വരുന്നെടിയെ. പുഞ്ച പാടത്തെ കതിരിനൊത്തു  നീ താളം തുള്ളടിയെ  നിന്റെ  കൂതിനൊത്തൊന്നു ചുവടു വയ്ക്കാൻ ഞാൻ വരുന്നുണ്ടെടി  പൊൻകതിരിൻ  മേനിയെന്തേ   കറു ത്തിരുണ്ടടിയേ  മേല്  പുഞ്ച പാടത്തെ ചേറിലാണ്ടത്  നീയറിഞ്ഞില്ലേ ? കർക്കിടക കാറ് പെയ്യണ കരിമുടിയാണേ, കണ്ണ്  വേമ്പനാട്ടു കായലിലെ ചെറു പരലാണേ . കൂവളക്കാ പോലുള്ളൊരു മാറി ടത്താലേ  യെന്റെ  ധനുമാസ കുളിരകറ്റാൻ നീവരില്ലേടീ  ചേറിലെ ചെന്താമരപ്പൂഞ്ചുണ്ട് കൊണ്ടെന്റെ , നെഞ്ചിൽ  ചന്ദമുള്ളൊരു കളമെഴുതെടി കിളിമോഴിയാളെ  ഓലകൊട്ടിലിൽ ഓണമുണ്ണാൻ ഞാനുമുണ്ടടിയെ, പിന്നെ  പഞ്ഞ മാസത്തില കഞ്ഞി തരാൻ ഞാനും കൂടയുണ്ടേ  കറ്റമെതി താളം നെഞ്ചിൻ താളമായില്ലേ, എന്റെ  നെഞ്ചിലെ തുടി താളമേളം നീയറിഞ്ഞില്ലേ? മീനമാസ ചൂടിലെന്റെ മോഹം തണുപ്പിക്കാൻ, പെണ്ണെ  ...