Posts

Showing posts from October, 2018

ശബരിമല സ്ത്രീ പ്രവേശനവും കേരള നവോത്ഥാനവും | Sunil P Elayidom

Image
കേരള ജനത അറിയേണ്ടുന്ന ചരിത്ര യാഥാര്‍ഥ്യങ്ങള്‍ ഈ പ്രസംഗത്തില്‍ ഉണ്ട്. ഒന്നാം ഭാഗം രണ്ടാം ഭാഗം

'മലഅരയര്‍' - from Whatsapp,author unknown

Image
മകരജ്യോതിയും മാളികപ്പുറം ഗുരുതിയും കഴിഞ്ഞ് ശരണംവിളികള്‍ ശമിക്കുന്ന മകരമാസത്തില്‍ സന്നിധാനത്ത് ഹൃദയസ്പര്‍ശിയായൊരു ചടങ്ങുണ്ട്. രാജ്യഭാരമൊഴിഞ്ഞൊരു രാജാവും ഈശ്വരനായി മാറിയ പുത്രനും തമ്മിലൊരു മൌനഭാഷണം. മേല്‍ശാന്തിപോലും വാതില്‍മറവില്‍ അദൃശ്യനായി നില്‍ക്കെ ശ്രീകോവിലിനുമുന്നില്‍ പന്തളം രാജപ്രതിനിധി ധ്യാനനിരതനായങ്ങനെ നില്‍ക്കും. പിന്നെ, നടയടയ്ക്കാനുള്ള രാജകല്പന സ്വീകരിച്ച് ശ്രീകോവിലിന്‍റെ താക്കോലും നടവരവിന്‍റെ നീക്കിബാക്കിയായി ഒരു പണക്കിഴിയും മേല്‍ശാന്തി രാജാവിനെ ഏല്പിക്കുകയായി. അടുത്ത മാസപ്പിറവിക്ക് നടതുറക്കാന്‍ മേല്‍ശാന്തിയെത്തന്നെ താക്കോലേല്‍പിച്ച്, പതിനെട്ടാംപടിയിലൂടെ രാജാവ് നടയിറങ്ങുന്നു. അങ്ങനെയാണ് മണ്ഡല-മകരവിളക്കുല്‍സവം കലാശിക്കുന്നത്. ശബരിമലയുടെ റെവന്യു അധികാരം തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ്ന് കൈവശം വന്നതിനുശേഷം ഈ ചടങ്ങ് വെറും പ്രതീകാത്മകമായിമാറി”. (രണിതരേഖകള്‍ - ഗിരീഷ്‌ ജനാര്‍ദ്ധനന്‍). പത്തൊന്‍പതാം നൂറ്റാണ്ട് മുതല്‍ 1950വരെ ദേശീയജനശ്രദ്ധയില്‍ ഇല്ലാത്തൊരു ആരാധനാ മേഖലയായിരുന്നു ശബരിമല. ആ ശബരിമലയാണ് ഇന്ന് കേരളത്തിന്‍റെ ‘’ദേശീയപ്രശ്നമായി’’ ഇന്ത്യ എന്ന മഹാരാജ്യം കൊണ്ടാടുന്നത്. ഈ ദേശീയപ്രശ...

ശബരിമലയിലെ ആചാരമാറ്റവും ഹിന്ദുവിന്റെ പ്രതികരണവും ചില യാഥാര്‍ഥ്യങ്ങളും - from WhatsApp

: ശബരിമലയില്‍ ഏതു പ്രായത്തിലുള്ള സ്ത്രീകളെയും പ്രവേശിപ്പിക്കണമെന്ന വിധി വന്ന ശേഷം സമൂഹമാധ്യമങ്ങളില്‍ വളരെയധികം പ്രതികരണങ്ങളാണ്, അത്രയും സമൂഹത്തില്‍ പക്ഷേ ഇല്ല തന്നെ. കഴിഞ്ഞദിവസം മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ശ്രീ. പ്രയാര്‍ ഗോപാലകൃഷ്ണനുമായി ഇക്കാര്യം ഫോണില്‍ സംസാരിക്കുകയുണ്ടായി. ആരും നല്‍കിയില്ലെങ്കിലും സ്വന്തം നിലയില്‍ സുപ്രീംകോടതിയില്‍ വിധിക്കെതിരേ അപ്പീല്‍ നല്‍കുമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. അങ്ങനെയായാലും തികഞ്ഞ ഭക്തനായ  അദ്ദേഹം ജയിക്കണമെന്നില്ല.       സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് കാരണമോ  സുപ്രീംകോടതി ന്യായാധിപന്മാരുടെ വ്യക്തിപരമായ വീക്ഷണം കാരണമോ മാത്രമല്ല ശബരിമല കേസിലെ വിധി. ക്ഷേത്രത്തില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കരുതെന്ന് വാദിച്ചവര്‍ നല്‍കിയ പരസ്പരവിരുദ്ധങ്ങളായ മൊഴികളും തെളിവുകളും കൂടി അതിനു കാരണമാണ്. 2016-ല്‍ ശബരിമലയില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ അവസരത്തിലാണ് തൃപ്തി ദേശായി അവിടെ കയറുമെന്നു പറഞ്ഞതും പോലീസ് ജാഗ്രത പാലിക്കുന്ന സ്ഥിതി ഉണ്ടായതും.  അന്ന് തന്ത്രി മുതല്‍ അവിടത്തെ സാധാരണ ജീവനക്കാര്‍ വരെയുള്ളവരുമായി സംസാരിച്ചതിന്റ...

പരാജിതര്‍

Image
പരാജിതര്‍ രണ്ടു താരമാണ്. ' എന്നെ കൊണ്ട് കഴിയില്ല ' എന്ന് പറയുന്നവരും, ' എന്നെ കൊണ്ട് കഴിഞ്ഞില്ല ' എന്ന് പറയുന്നവരും. രണ്ടും തമ്മില്‍ വലിയ അന്തരമുണ്ട്. കാഴ്ചപ്പാടിന്റെ അന്തരം. ആദ്യത്തെ കൂട്ടരേ രക്ഷിക്കാന്‍ ബുദ്ധിമുട്ടാണ്. അവര്‍ കീഴടങ്ങിയവരാണ്. രണ്ടാമത്തെ കൂട്ടര്‍ പൊരുതി തോറ്റവരാണ്. ഒരുകൈ സഹായം കിട്ടിയാല്‍ അവര്‍ ഇനിയും പൊരുതും. നമുക്ക് അവരെ രക്ഷിക്കാന്‍ കഴിയും ഒരുകൈ സഹായം അത്രയേ വേണ്ടു.