'മലഅരയര്‍' - from Whatsapp,author unknown
മകരജ്യോതിയും മാളികപ്പുറം ഗുരുതിയും കഴിഞ്ഞ് ശരണംവിളികള്‍ ശമിക്കുന്ന മകരമാസത്തില്‍ സന്നിധാനത്ത് ഹൃദയസ്പര്‍ശിയായൊരു ചടങ്ങുണ്ട്. രാജ്യഭാരമൊഴിഞ്ഞൊരു രാജാവും ഈശ്വരനായി മാറിയ പുത്രനും തമ്മിലൊരു മൌനഭാഷണം. മേല്‍ശാന്തിപോലും വാതില്‍മറവില്‍ അദൃശ്യനായി നില്‍ക്കെ ശ്രീകോവിലിനുമുന്നില്‍ പന്തളം രാജപ്രതിനിധി ധ്യാനനിരതനായങ്ങനെ നില്‍ക്കും. പിന്നെ, നടയടയ്ക്കാനുള്ള രാജകല്പന സ്വീകരിച്ച് ശ്രീകോവിലിന്‍റെ താക്കോലും നടവരവിന്‍റെ നീക്കിബാക്കിയായി ഒരു പണക്കിഴിയും മേല്‍ശാന്തി രാജാവിനെ ഏല്പിക്കുകയായി. അടുത്ത മാസപ്പിറവിക്ക് നടതുറക്കാന്‍ മേല്‍ശാന്തിയെത്തന്നെ താക്കോലേല്‍പിച്ച്, പതിനെട്ടാംപടിയിലൂടെ രാജാവ് നടയിറങ്ങുന്നു. അങ്ങനെയാണ് മണ്ഡല-മകരവിളക്കുല്‍സവം കലാശിക്കുന്നത്. ശബരിമലയുടെ റെവന്യു അധികാരം തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ്ന് കൈവശം വന്നതിനുശേഷം ഈ ചടങ്ങ് വെറും പ്രതീകാത്മകമായിമാറി”. (രണിതരേഖകള്‍ - ഗിരീഷ് ജനാര്‍ദ്ധനന്‍).
പത്തൊന്‍പതാം നൂറ്റാണ്ട് മുതല്‍ 1950വരെ ദേശീയജനശ്രദ്ധയില്‍ ഇല്ലാത്തൊരു ആരാധനാ മേഖലയായിരുന്നു ശബരിമല. ആ ശബരിമലയാണ് ഇന്ന് കേരളത്തിന്‍റെ ‘’ദേശീയപ്രശ്നമായി’’ ഇന്ത്യ എന്ന മഹാരാജ്യം കൊണ്ടാടുന്നത്. ഈ ദേശീയപ്രശ്നത്തില്‍ അടിച്ചമര്‍ത്തപ്പെട്ടവരോ,ആട്ടിയോടിക്കപ്പെട്ടവരോ ആയ മലഅരയര്‍ എന്ന ഒരു ജനവിഭാഗത്തിന്‍റെ ശബ്ദം ഇന്ന് ദേശമാനം ഉയര്‍ന്നു വന്നിരിക്കുന്നു.
കാനനവാസിയായ അയ്യപ്പന്‍റെ ആരാധനാ പാരമ്പര്യം സമുദ്രനിരപ്പില്‍ നിന്നും മൂവ്വായിരം അടി ഉയരത്തില്‍വരെ നിബിഡകാടുകളില്‍ ജീവിച്ചു
പോന്ന മലഅരയര്‍ക്ക് അവകാശപ്പെട്ടതാണ് എന്ന മുറവിളികളില്‍ എത്രത്തോളം ചരിത്രാംശമുണ്ട് എന്നറിയാനുള്ള കൌതുകത്തില്‍ നിന്നാണ്
ലണ്ടൻ മിഷനറി സൊസൈറ്റിയുടെ സുവിശേഷപ്രവർത്തകനായി 1859 മുതൽ 91 വരെ സേവനമനുഷ്ഠിച്ച റവ. സാമുവൽ മെറ്റീർ എഴുതി, 1883-ൽ ഇംഗ്ലണ്ടിൽനിന്ന് പ്രസിദ്ധീകരിച്ച 'Native Life in Travancore'. എന്ന പുസ്തകം വായിക്കുന്നത്.
ആരൊക്കെയാണ് മലഅരയന്മാരില്‍ നിന്ന് ശബരിമലയുടെ ഉടമസ്ഥാവകാശം അപഹരിച്ചെടുത്തതെന്ന ചാനല്‍ ചര്‍ച്ചകള്‍ തുടരുമ്പോള്‍ ആരാണ് മലഅരയന്മാര്‍ എന്ന അന്വേഷണത്തിന് റവ.സാമുവല്‍ മെറ്റീര്‍ സുവ്യക്തമായൊരു വിശദീകരണം അദ്ധേഹത്തിന്‍റെ പുസ്തകത്തിലൂടെ നമുക്ക് പ്രദാനം ചെയ്യുന്നുണ്ട്.
പശ്ചിമഘട്ടത്തില്‍ നിവസിച്ചിരുന്ന ആദിവാസികളുടെ കണക്കെടുപ്പില്‍ പറയുന്ന പലവിഭാഗങ്ങളില്‍ തിരുവിതാംകൂറിന്‍റെ വടക്കന്‍ ഭാഗത്ത് ജീവിച്ചിരുന്നവരായിട്ടാണ് മലഅരയന്മാരെ അടയാളപ്പെടുത്തിയിട്ടുള്ളത്.
ഹിന്ദുനാമങ്ങളോ ഹിന്ദുദൈവങ്ങളോ അവരുടെ ജീവിതത്തിന്‍റെ ഭാഗമായിട്ട് മെറ്റീര്‍ രേഖപ്പെടുത്തിയിട്ടില്ല. അതേ സമയം പശ്ചിമഘട്ടത്തിലെ വന്യജീവിതത്തില്‍ കാടിനോടും കാലാവസ്ഥയോടും പോരടിച്ച മലഅരയരുടെ അതിജീവനത്തിന്‍റെ കഥകള്‍ ഒട്ടേറെ പറയുന്നുമുണ്ട്. “For ages past hill tribes have boasted of being the undisputed lords of the primeval forest”
ഈ ഒരു ജനവിഭാഗത്തെ ഏറ്റവും കൂടുതലായി അടുത്തറിയുന്ന Mr. Baker എന്ന മിഷിനറി പ്രവര്‍ത്തകന്‍ 1862ല്‍ “Hill Arrians” എന്ന ശീര്‍ഷകത്തില്‍ പ്രസിദ്ധീകരിച്ച ലഘുപുസ്തകത്തെക്കുറിച്ച് സാമുവല്‍ മെറ്റീര്‍ പ്രത്യേകമായി പ്രതിപാദിച്ചിരിക്കുന്നു.
മലനിവാസികളില്‍ ഒരു വിഭാഗം മലമടക്കുകളിലെ അല്പമാത്രമായ കൊയ്ത്ത് കഴിഞ്ഞാല്‍ ആ ഇടം വിട്ട് മറ്റുസ്ഥലങ്ങളിലേക്ക് ജിപ്സികളെപോലെ അസ്ഥിരമായി ജീവിച്ചുപോന്നവരായിരുന്നു. ഇതില്‍ നിന്നും വ്യത്യസ്തമായി സ്ഥിരജീവിതം നയിച്ചുപോന്നവരായിരുന്നു മലഅരയര്‍. ആനകള്‍ക്ക് ചെന്നെത്താന്‍ പറ്റാത്ത ഉയരങ്ങളില്‍ സമുദ്രനിരപ്പില്‍ നിന്ന് രണ്ടായിരം മുതല്‍ മൂവ്വായിരം അടി ഉയരംവരെ മുളകളും, മണ്ണും,പുല്ലും ഉപയോഗിച്ച് കുടില്‍കെട്ടിപാര്‍ത്തവരാണിവര്‍. . കൃഷിയുടെയും ദൈനംദിന ജീവിതാവശ്യങ്ങള്‍ക്കുമായി ചെങ്കുത്തായ പാറകളില്‍ നിന്ന് പതിക്കുന്ന നീര്‍ച്ചാലുകള്‍ക്ക് സമീപവും ഇവര്‍ താമസ സൌകര്യങ്ങളൊരുക്കി. കുടുംബ മുഖ്യന്‍ മൃതിയടഞ്ഞാല്‍ കുടില്‍ ഉപേക്ഷിക്കുക എന്നൊരു ആചാരം ഇവരുടെയിടയില്‍ നിലനിന്നത് കൊണ്ട് താല്‍ക്കാലിക കുടില്‍ നിര്‍മ്മാണ രീതിയും ഇവര്‍ അവലംബിച്ചു പോന്നിരുന്നു..
ആത്മാഭിമാനം ഉയര്‍ത്തിപ്പിടിച്ച്കീഴാളരായി ജോലിചെയ്യാന്‍ വിമുഖതകാട്ടിയ ഒരു ജനവിഭാഗമായിരുന്നു ഇവര്‍.തലച്ചുമടിന് പകരം കാവടി കൊട്ടകളില്‍ തങ്ങളുടെ കൃഷിഉത്പന്നങ്ങള്‍ വഹിച്ചു കൊണ്ടുപോവുന്നതായിരുന്നു മറ്റൊരു സവിശേഷത. മേലുകാവില്‍ പരിധിയുടെ അടുത്ത വരുന്ന റോമോസിറിയന്‍ ക്രിസ്ത്യന്‍ വില്ലേജുകള്‍ക്ക് സമീപം താമസിച്ചുപോന്ന മലഅരയന്മാര്‍ കുറേക്കൂടി സാംസ്കാരികമായി ഉയര്‍ന്നു വന്നവരാണെന്ന് സാമുവല്‍ മെറ്റീര്‍ രേഖപ്പെടുത്തുന്നു.
കോട്ടയത്ത് ജീവിച്ചിരുന്ന Rev. W.J Richard നല്‍കിയ അറിവുകളില്‍ നിന്ന് അയ്യപ്പനെയും മലഅരയനായ താളനാനിനെയും കുറിച്ച് മെറ്റീര്‍ എഴുതുന്നു.
Thalanani was a priest or a oracle revealer of the hunting diety Ayyappan whose chief shrine is in Savarimala, a hill among the Travancore ghats.
മലഅരയനായ താളനാനി വേട്ടക്കാരന്‍ ദൈവമായ അയ്യപ്പന്‍റെ പുരോഹിതനോ വെളിച്ചപ്പാടോ ആയിരുന്നുവെന്ന് സാമുവല്‍ മെറ്റീര്‍ വ്യക്തമായി പറയുന്നുണ്ട്. മേല്ക്കാവില്‍ നിന്നും എട്ടൊമ്പത് നാഴിക ദൂരത്തില്‍ സ്ഥിതിചെയ്യുന്ന എരുമപ്പാറ നിവാസിയാണ് ‘താളനാനി’.
കാട്ടാനകളെയും പുലികളെയും ഭയന്ന് ജീവിക്കുന്നത് കൊണ്ട് നാല്പതോ അന്‍പതോ പേരടങ്ങുന്ന സംഘങ്ങളായിട്ടായിരുന്നു ശബരിമലയിലേക്ക് അന്നൊക്കെ തീര്‍ഥാടനത്തിന് പോയിരുന്നത്. തീര്‍ഥാടനത്തിന് പോവുന്നില്ല എന്ന് സംഘങ്ങളോട് പറഞ്ഞിട്ട് അവര്‍ ചെന്നെത്തുന്നതിന് മുന്പ് വെളിച്ചപ്പാട് അവിടെ എത്തിചേര്‍ന്നത് വിസ്മയകരമായിട്ടാണ് അവര്‍ക്ക് അനുഭവപ്പെട്ടത്. കല്ലുമാലയും വളയും ചിലങ്കയും ധരിച്ച്,കൈയ്യിലൊരു വാളുമേന്തി, മദ്യലഹരിയില്‍ ഏതൊരു പ്രത്യേക കാര്യത്തിലും ഭഗവാന്‍ എന്ത് കല്പിക്കുന്നു എന്ന് വിളിച്ചുപറയുന്ന താളനാനിയെ ഒരു ദിവസം മദ്യലഹരിയെത്തുടര്‍ന്നുണ്ടായ വഴക്കില്‍ ചോവന്മാര്‍ കൊലപ്പെടുത്തി. ജാതിയില്‍ മല അരയരെക്കാള്‍ കൂടുതല്‍ ഉയര്ന്നവരാണെന്ന ചോവന്മാരുടെ നടപ്പ് ജീവിതത്തെ മുന്‍നിര്‍ത്തി ചോവന്മാരില്‍ നിന്നും മല അരയര്‍ ദൂരം പാലിച്ചിരുന്നു.
താളനാനിനാനിയുടെ ജഡം ചോവന്മാര്‍ കാട്ടിനുള്ളില്‍ ആരും അറിയാതെ കുഴിച്ചുമൂടിയിരുന്നത് അയ്യപ്പന്‍റെ നായ്ക്കള്‍ മാന്തി പുറത്തേക്കിടുകയും, അത് കാട്ടാനകള്‍ വെളിച്ചപ്പാടിന്‍റെ കൂട്ടര്‍ക്ക് കാണാനിടവരുന്ന സ്ഥലത്തേക്ക് കൊണ്ടിട്ടതും തുടര്‍ന്ന് ചോവന്മാര്‍ വസൂരി പടര്‍ന്ന് മരിക്കാനിടയായൊരു കഥയും ഇതില്‍ പറയുന്നുണ്ട്. ചോവന്മാര്‍ക്ക് വന്ന വസൂരിരോഗം കോപാകുലനായ തിരുവിതാംകൂര്‍ അതിര്‍ത്തി മലയിലെ ചാത്തന്‍, സാത്താന്‍,ശാസ്തന്‍ എന്നീ പേരുകളില്‍ അറിയപ്പെട്ടിരുന്ന ദൈവം അയച്ചതാണെന്ന് മറ്റൊരു വെളിച്ചപ്പാട് ഉറഞ്ഞുതുള്ളിക്കൊണ്ട് പറഞ്ഞു.
The Objects of Arayan worship are the spirit of their ancestors, or certain local demons supposed to reside in rocks or peaks and having influence only over particular villages or families.
The religious services rendered to these are indented to deprecate ‘ANGER’ rather than to seek benefits.
ആ കാലഘട്ടങ്ങളില്‍ ജീവിച്ചുപോന്ന മല അരയരുടെ ആരാധനാ സങ്കല്പങ്ങളുടെ രത്നച്ചുരുക്കമാണ് മുകളില്‍ സാമുവല്‍ മെറ്റീര്‍ പറഞ്ഞിട്ടുള്ളത്. മനുഷ്യമനസ്സുകളില്‍ മലദൈവങ്ങള്‍ എങ്ങിനെ ജനിക്കുന്നുവെന്നതിന് അവരുടെ ജീവിതരീതിയില്‍ നിന്ന് തന്നെ വെളിപ്പെടുന്ന ഉത്തരങ്ങള്‍. വിശ്വാസത്തിെന്‍റെ പേരില്‍ തെരുവ് യുദ്ധം ചെയ്യുന്നവര്‍ക്ക് ഈ ഉത്തരം നന്നായി ഉപകാരപ്പെടും.
അയ്യൻ, അയ്യി, ശാസ്ത്രാവ് തുടങ്ങിയവ പുലയസമുദായത്തിലെ സ്ത്രീ-പുരുഷ നാമങ്ങളുമായിരുന്നുവെന്ന് ഇതില്‍ കാണാം.
ബ്രാംഹ്മണ്ണ്യ മുഖപ്പാടിന്‍റെ നിഴലില്‍പോലും വരാതെ സ്വന്തമായൊരസ്തിത്വമുള്ള ജീവിതം നയിച്ച മലഅരയര്‍ നായന്മാരുടെ സ്വാധീനമേഖലയില്‍ മാത്രമാണ് കണ്ണന്‍,പൊട്ടന്‍,മധുര,,ചക്ര എന്നീ പേരുകളില്‍ നിന്ന് വിഭിന്നമായി മറ്റു പേരുകള്‍ നല്‍കിപ്പോന്നിരുന്നത്.
As a rule, the names of individuals among this hill tribes are not Hindu എന്ന് സാമുവല്‍ തുടരുന്നു. ദൈവവിശ്വാസത്തിന്‍റെ കാര്യത്തിലും ഹിന്ദു ദൈവങ്ങളെപ്പോലെ തുല്യശക്തി ഉള്ളവരാണ് തങ്ങളുടെ ദൈവങ്ങള്‍ എന്ന് മലഅരയരുടെ വിശ്വാസത്തെപ്പറ്റി പറയുന്നുണ്ട്. രോഗസംബന്ധമായ പരിഹാരങ്ങല്‍ക്കായി ചിലസമയങ്ങളില്‍ മാത്രം അവര്‍ ഹിന്ദു ദൈവങ്ങളെ ആശ്രയിച്ചിരുന്നു.
It has been observed that in cases of sickness some times Arayans will make offerings to a Hindu God and that they attend the great feasts occasionally, but in no case do they believe that they are under any obligation to do so.their own spirits being considered fully equal to the Hindu Gods.
മല അരയന്മാരില്‍ നിന്നും അവരുടെ പേരും ദൈവവും അടര്‍ത്തിമാറ്റി പുതിയ ഐതിഹ്യങ്ങള്‍ രൂപീകൃതമാവുന്നതോടെ കേരളചരിത്രത്തില്‍ ദൈവങ്ങള്‍ക്ക് ധനവികാസം ഉണ്ടാവുന്ന പുതിയ ചരിത്രത്തിന് സാക്ഷിയാവുകയാണ് നമ്മള്‍. എല്ലാ കുടിയേറ്റങ്ങളും കൈയ്യേറ്റങ്ങളുടെ കഥ പറയുന്നതാണ് നമ്മള്‍ പഠിച്ച ചരിത്രം.. പശ്ചിമഘട്ടത്തില്‍ അത് മിഷിനറിപ്രവര്‍ത്തകരായും രാജവംശങ്ങളായും,തന്ത്രിമാരായുംവനസംരക്ഷണമായും ,ദേവസ്വംബോര്‍ഡ്കളായും ‘മലനിവാസികളെ’ നൂറ്റാണ്ടുകളായി ‘’സുഖിപ്പിച്ചു’’ പോന്നിരുന്നു
ആ ഒരു സുഖത്തിന്‍റെ ചരിത്രം പതിനെട്ടാം നൂറ്റണ്ടിന്‍റെ ഒടുവിലെ ആരംഭിച്ചിരുന്നത് സാമുവല്‍ മെറീറ്റര്‍ രേഖപ്പെടുത്തുന്നതിങ്ങനെ.
“The mountain men were in former times terribly fleeced and oppressed by their rulers, and by powerful neighbours. When planters axe started working, they were started migrated to another valley, from various valley they have been shifted and finally settled at low lands of Travancore.
പതിനെട്ടാം നൂറ്റാണ്ടിലെ സര്‍വ്വെ പ്രകാരം 420 ഓളം ജാതികള്‍, അവരില്‍ അഞ്ചു ശതമാനത്തോളം മാത്രം സാക്ഷരതയുള്ള ഒരു ജനത. അടിച്ചമര്‍ത്തലും പുറത്താക്കലും വളരെ എളുപ്പമാവുന്ന നിരക്ഷര സാഹചര്യം. മലയില്‍ മഷിയിട്ടു നോക്കിയാല്‍ പോലും കാണാത്തവിധം മതമാറ്റത്തിന് വിധേയരായവരുടെ ചരിത്രം കൂടിയാണ് മലഅരയരുടെ പൂര്‍വ്വികന്മാരുടെ കഥ.

Comments
Post a Comment