പാടത്തെ പാട്ട്



അത്തിനന്തോം തെയ്തിനന്തോം തകതിമിതാരോ തിതെയ്
താതിനന്തിന തെയ് തിനന്തിന തകതിമിതാരോ

കൊച്ചുപെണ്ണേ  കളമോഴിയെ പൂങ്കുയിലാളെ  നിന്റെ 
ഓണപ്പാട്ടോന്നു കേട്ടുറങ്ങാൻ ഞാൻ വരുന്നെടിയെ.

പുഞ്ച പാടത്തെ കതിരിനൊത്തു  നീ താളം തുള്ളടിയെ  നിന്റെ 
കൂതിനൊത്തൊന്നു ചുവടു വയ്ക്കാൻ ഞാൻ വരുന്നുണ്ടെടി 

പൊൻകതിരിൻ  മേനിയെന്തേ   കറു ത്തിരുണ്ടടിയേ  മേല് 
പുഞ്ച പാടത്തെ ചേറിലാണ്ടത്  നീയറിഞ്ഞില്ലേ ?

കർക്കിടക കാറ് പെയ്യണ കരിമുടിയാണേ, കണ്ണ് 
വേമ്പനാട്ടു കായലിലെ ചെറു പരലാണേ .

കൂവളക്കാ പോലുള്ളൊരു മാറി ടത്താലേ  യെന്റെ 
ധനുമാസ കുളിരകറ്റാൻ നീവരില്ലേടീ 

ചേറിലെ ചെന്താമരപ്പൂഞ്ചുണ്ട് കൊണ്ടെന്റെ , നെഞ്ചിൽ 
ചന്ദമുള്ളൊരു കളമെഴുതെടി കിളിമോഴിയാളെ 

ഓലകൊട്ടിലിൽ ഓണമുണ്ണാൻ ഞാനുമുണ്ടടിയെ, പിന്നെ 
പഞ്ഞ മാസത്തില കഞ്ഞി തരാൻ ഞാനും കൂടയുണ്ടേ 

കറ്റമെതി താളം നെഞ്ചിൻ താളമായില്ലേ, എന്റെ 
നെഞ്ചിലെ തുടി താളമേളം നീയറിഞ്ഞില്ലേ?

മീനമാസ ചൂടിലെന്റെ മോഹം തണുപ്പിക്കാൻ, പെണ്ണെ 
കായലോരത്ത് എന്റെയൊപ്പം നീവരില്ലെടി 

തമ്പുരാനു കാഴ്ച വയ്ക്കണ കാലം പോയില്ലേ, പെണ്ണെ 
നമ്മട മണ്ണില് പോന്നു കൊയ്യണ കാലം വന്നില്ലേ 

പാട്ടവും വട്ട പലിശയും ഇനി കൊടുത്തിടണ്ടടിയെ, മിച്ച 
കാശ് കൊണ്ടൊരു മിന്നു തീർത്തത് നിനക്കിടും കിളിയേ 

അത്തിനന്തോം തെയ്തിനന്തോം തകതിമിതാരോ തിതെയ്
താതിനന്തിന തെയ് തിനന്തിന തകതിമിതാരോ


ഞാൻ ജേർണ ലിസത്തിനു് തി രു വ ന ന്തപുരം  പ്രസ് ക്ലബ്ബിൽ പഠിക്കുന്ന കാലത്ത് എഴുതിയതാണ് ഈ കവിത. അവിടുത്തെ വാർഷിക പരിപാടിയിൽ അവതരിപ്പിക്കാൻ വേണ്ടിയായിരുന്നു അതു്. ഒരു നാടൻപാട്ട് അത്ര മാത്രം. പ്രേരകശക്തിയായതു് എന്റെ സുഹ്യത്ത് ജോസ് മോത്ത. കൊല്ലത്ത്  തുടങ്ങി തിരുവനന്തപുരത്തിനിടയിലുള്ള train യാത്രയിലാണ് ഇത് എഴുതിയത്: എങ്ങോ കേട്ടു മറന്ന ഗിരീഷ് പുലിയൂർ കവിത അതിനു്  പ്രജോ തനമായി.

Comments

Post a Comment

Popular posts from this blog

'മലഅരയര്‍' - from Whatsapp,author unknown